Contact About Mitra Change Language to മലയാളം

ഒരു ‘ഉഷ്ണ ജീവി ‘ Dzokhu valley കീഴടക്കിയ കഥ!!!

 

ചില യാത്രകൾ അവിസ്മരണീയം ആകുന്നത് കണ്ട കാഴ്ചകൾ കൊണ്ട് മാത്രമല്ല ,കാഴ്ചകൾ കാണാൻ വേണ്ടി നമ്മൾ അതിജീവിക്കുന്ന നമ്മുടെ പോരായ്മകൾ കൂടി കൊണ്ടാണ്.

ഇൻസ്റ്റാഗ്രാം ഫീഡിൽ വന്ന Dzokhu valley യുടെ ഒരു ഫോട്ടോ. അതാണ് ഇതിനെല്ലാം തുടക്കം.

ഉരുണ്ട് ഉരുണ്ട്, ഒരേ പോലെ ചേർത്ത് വെച്ചിരിക്കുന്ന കുഞ്ഞു മലകൾ….
നല്ല പച്ചപ്പ്…..അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു എന്നേലും ഒന്ന് പോകണം. നാഗാലാന്റിലെ ഹോർബിൽ ഫെസ്റ്റുവെൽ നടക്കുന്ന സ്ഥലത്തിനടുത്താണു Dzokhu valley എന്നറിഞ്ഞപ്പോൾ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല.

കൂടുതൽ വായിച്ചപ്പോൾ ഭയങ്കര തണുപ്പാണ് അവിടെ എന്ന് മനസ്സിലായി. വേനൽ കാലത്ത് പോലും കമ്പിളി പുതപ്പിൽ ചുരുണ്ട് കൂടുന്ന ഞാൻ, തണുപ്പാണു എന്നുള്ള ഒറ്റ കാരണം കൊണ്ട് സിനിമ തീയേറ്ററിൽ പോകാൻ മടിയുള്ള ഞാൻ , കാറിൽ ac ഇടാതെ ചില്ലും പൊക്കി വെച്ച് യാത്ര ചെയ്യുന്ന ഞാൻ Dzokhu valley യിൽ പോകാൻ തീരുമാനിച്ചപ്പോൾ എനിക്കു തന്നെ എന്നോട്‌ പരിഹാസം തോന്നി. പക്ഷേ Dzokhu valley യോട്‌ തോന്നിയ തീവ്ര പ്രണയത്തിൽ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.

നേരെ വണ്ടി decathlon വിട്ടു. അവിടുത്തെ ചേട്ടൻ ഒരു load തുണി പെറുക്കി കൊണ്ട് വന്നു – thermal, fleece, down jacket, gloves, cap മുതലായവ. ഒന്നും വിടാതെ വാങ്ങി. ഇതൊന്നും പോരാത്തതിന് അവിടുത്തെ പാവ കഴുത്തിലിട്ട neck warmer കൂടി ഊരി വാങ്ങി. ഇതെല്ലാം കാറിൽ കയറ്റിയപ്പൾ തന്നെ ഭയങ്കര അത്മ വിശ്വാസം. വേണമെങ്കിൽ അന്റാർട്ടിക്ക വരെ പോകാം..
പക്ഷെ dzokhu valley എത്തിയപ്പോൾ ബലൂണിന്റെ കാറ്റ് ഊരി വിട്ട പോലെ അത്മവിസവാസം ചോർന്നു പോയി എന്നുള്ളത് ഒരു യാഥാർത്ഥ്യം.

നാഗാലാൻഡ് എത്തി. അവിടുത്തെ ഹോം സ്റ്റേ യിലേ രണ്ടു group (ആന്ധ്ര , ബോംബെ) ചേർന്ന് dzokhu പോകുന്നു എന്നറിഞ്ഞപ്പോൾ ഞാനും പിന്നാലെ കൂടി. അവര് 10 പേരുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ 5.30 ന് വണ്ടി വന്നു. നോക്കുമ്പോൾ 10 പേർക്ക് കയറാവുന്ന വണ്ടി. ഇവരെന്നെ കൂട്ടാതെ പോകുമോ എന്ന് പേടി. ഒരു ‘sasi’ അവസ്ഥ മണക്കുന്നു. രക്ഷക ആയി ബോംബെ ചേച്ചി നിമിഷ നേരം കൊണ്ട് വലിഞ്ഞു വണ്ടിയുടെ മുകളിൽ ഇരിപ്പായി. വണ്ടി വിട്ടപ്പോൾ ഒരു നഷ്ടബോധം. മുകളിൽ ഇരുന്നെങ്കിൽ നല്ല പടം പിടിക്കമായിരുന്നു.

1/2 മണിക്കൂർ കഴിഞ്ഞപ്പോൾ ticket എടുക്കാൻ Viswema ഗ്രാമത്തിൽ നിർത്തി. എല്ലാവരും ചായ കുടിക്കാൻ ഇറങ്ങി. കിട്ടിയ തക്കത്തിന് ഞാൻ വലിഞ്ഞു മുകളിൽ കയറി. വണ്ടി വിടാറായപ്പോൾ ചേച്ചി വീണ്ടും മുകളിൽ എത്തി. വണ്ടി നീങ്ങി തുടങ്ങി. ഞാൻ ക്യാമറാ സെറ്റ് ചെയ്ത് തകർക്കാൻ തയ്യാറായി. പക്ഷെ തകർന്നത് ഞാനായിരുന്നു.. അത്രേം നേരം നല്ല റോഡിൽ കൂടി പോയിക്കൊണ്ടിരുന്ന വണ്ടി പതുക്കെ കുത്തനെയുള്ള ഒരു ഓഫ് റോഡിലേക്ക്‌ തിരിഞ്ഞു. പിന്നങ്ങോട്ട്‌ റോളർ കോസ്റ്റർ റൈഡ് പൊലയിരുന്ന് ഫോട്ടോ എടുക്കുന്നത് ചിന്തിക്കാൻ പോലും വയ്യ. കൈയ്‌ മാത്രമല്ല കാലും കൂടി കമ്പനിയിൽ മുറുക്കി ഇരുന്നാലേ തെറിച്ചു പോകാതിരിക്കു. സൈഡിൽ ചെങ്കുത്തായ കൊക്ക എന്നേ മാടി മാടി വിളിക്കുന്നു. ഞാൻ കണ്ണു മുറുക്കി അടച്ചു സകല ഈശ്വരൻമരെയും വിളിച്ച് ഇരിപ്പായി. 3/4 മണിക്കൂർ കഴിഞ്ഞപ്പോ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോഴാണു ശ്വാസം നേരേ വീണത്.

7.30 ആയപ്പോൾ trekking തുടങ്ങി. navy officer,army officer okkey അടങ്ങിയ ആന്ധ്ര ഗ്രൂപ്പ് നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമായി. ബോംബെ ചേച്ചി അടങ്ങിയ ബോംബെ group relax cheyth പിന്നിലും ആയി. ഞാൻ ഒറ്റക്ക് നടന്നു. ഏകദേശം ഒരു 500-600 പടികൾ കയറി മുകളിൽ എത്തി. വിവരിക്കാൻ പറ്റാത്ത മനോഹാരിത. നോക്കെത്താ ദൂരത്തോളം നീലിമ മാത്രം. മലകളും ആകാശവും എല്ലാം നീല ചായത്തിൽ മുക്കി എടുത്ത പോലെ.

അവിടുന്ന് നിരപ്പായ പാതയിൽ 5 km നടക്കണം. നടന്നു തുടങ്ങിയപ്പോൾ തന്നെ Instagram photo യെ വെല്ലുന്ന ദൃശ്യം മുന്നിൽ. കൊക്കയും, അതിനപ്പുറത്ത് ഉരുണ്ട മല നിരകളും ഒരു സൈഡിൽ, ചെറിയ മുള പോലത്തെ കുറ്റിച്ചെടികൾ നിറഞ്ഞ മല മറുവശത്ത്‌. ഇതിന്റെ ഇടയിലൂടെ ചെറിയ നടപ്പാത.

വളരെ അധികം ആസ്വദിച്ചു, ധാരാളം ഫോട്ടോ ഒക്കെ എടുത്ത് ഞാൻ 11.30 ആയപ്പോൾ base ക്യാമ്പ് എത്തി.

അവിടത്തെ store ൽ പുതപ്പ് വാടകക്ക് എടുക്കാൻ ചെന്നപ്പോൾ ദാ ഇരിക്കുന്നു നാല് munch. lottery അടിച്ച സന്തോഷത്തിൽ അത് നാ ലും വാങ്ങി ബാഗിൽ ഇട്ടു.

1 മണിക്ക് ആന്ധ്ര ഗ്രൂപ്പിനൊപ്പം താഴ്‌വര കാണാൻ ഇറങ്ങി. കൂടെയുള്ളവർ ബഹു ദൂരം മുന്നെയും ഞാൻ പതിവ് പോലെ പിന്നാലെയും. 2.30 നുതാഴെ എത്തിയപ്പോൾ ഒരു മനുഷ്യന്റെയും പൊടി പോലുമില്ല. ചുറ്റും വളരെ സുന്ദരമായ താഴ്‌വര. ദൂരേ എവിടെയോ ഒരു അരുവി ഒഴുക്കുന്ന ശബ്ദം. അപ്പോഴേക്ക് കലശമായ ദാഹം തുടങ്ങി. നേരെ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.

അരുവി കാണാം പക്ഷെ കുറ്റി കാടു കാരണം അങ്ങോട്ട് എത്താൻ പറ്റുന്നില്ല. അവസാനം ആന കരിമ്പിൻ കാട്ടിൽ പോയ പോലെ എന്റെ boots ഇട്ടു മെതിച്ച്‌ ഞാൻ അരുവിയിലെത്തി. അരുവിയിലിറങ്ങാതെ വെള്ളം എടുക്കാൻ പറ്റില്ല. വലിയ ആഴമില്ല. ഇറങ്ങി. അപ്പോ അരുവിയിൽ കൂടി നടക്കാൻ പൂതി. നടന്നു. ബ്ലും… ബൂട്‌സിൻ ഉള്ളിൽ വെള്ളം കയറി. സോക്സ് ഉൾപ്പടെ നനഞ്ഞു. ഇനി കുളിച്ചു കയറാം കരുതി അരുവിയുടെ തെക്ക് വടക്ക് നടന്നസ്വദിച്ച്.

തിരിച്ച് 3.30 നു‌ പുറപെട്ടു 5 മണിക്ക് base camp എത്തി. മുറ്റം നിറയെ tent. നിറയെ ആൾക്കാരും ബഹളവും. ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട്‌. നല്ല തണുപ്പ്, ഞാൻ നേരെ ഡോർമിൽ പോയി. നനഞ്ഞ socks ഊരിമാറ്റി, തണുത്തു വിറക്കുന്നുണ്ട്‌. ലഗേജ് ഭാരം കുറക്കാൻ home stay യിൽ നിന്നും വേറെ socks എടുത്തിരുന്നില്ല.. എന്റെ അവസ്ഥ മനസ്സിലാക്കി തൊട്ടപ്പുറത്തിരുന്ന മദാമ്മ അവരുടെ ബാഗിൽ നിന്ന് ഒരു socks എടുത്തു തന്നു.

സമയം പോകും തോറും തണുപ്പ് കൂടി വന്നു. decathlon chettan എടുത്ത് തന്ന thermal, fleece, downs jacket ellam ഇറ്റിട്ടും ഒരു രക്ഷയുമില്ല. dormintey പൊളിഞ്ഞു വീഴാറായ വാതിലിൽ കൂടി തണുപ്പ് ഇരച്ചു കയറി കൊണ്ടിരുന്നു. നിലത്ത് ഘനം തീരെ കുറഞ്ഞ ഫോം ഷീറ്റിൽ ആണ് കിടക്കേണ്ടത്. വളരെ നീളം കുറഞ്ഞ പുതപ്പ്. പുതപ്പുകൊണ്ട്‌ ത ല മൂടിയാൽ കാലു പുറത്ത് വരും കാലു മൂടിയാൽ തല പുറത്ത് എന്ന സ്ഥിതി. ആ കാള രാത്രി എങ്ങിനെ കഴിച്ചു കൂട്ടി എന്ന് എനിക്ക് തന്നെ അറിയില്ല.

രാവിലെ 5 മണിക്ക് അടുക്കളയിൽ ചെന്ന് അടുപ്പിന്റെ ചൂട് കൊണ്ടപ്പലോണ് ബോധവും ശ്വാസവും നേരെ വീണത്‌. പുറത്തിറങ്ങിയപ്പോൾ മലകൾ വെള്ള പുതച്ചപോലെ മഞ്ഞ് കൊണ്ട് മൂടിയിരിക്കുന്നു. പുറത്തുള്ള ടെന്റിലും നിലത്തും എല്ലാം ഐസ് പാളികൾ. കുറച്ചു നേരം അവിടെ ചുറ്റി കറങ്ങി 7 മണിക്ക് മടക്ക യാത്ര ആരംഭിച്ചു. ഇത്തവണ jakhama വഴിയാണ് യാത്ര തിരിച്ചത്. കാട്ടിലൂടെ 6000 കൽപടികൾ ഇറങ്ങി 2 km നടന്ന് ഹൈവേയിൽ എത്തി അവിടെ നിന്നും taxi പിടിച്ച്‌ 12 മണിയായ്പ്പോൽ homestay എത്തി.

trekking വലിയബുദ്ധിമുട്ട്‌ അല്ലെങ്കിലും , തണുപ്പ് കൊല്ലുന്നതയിരുന്നു. ഉഷ്ണ ജീവിയായ ഞാൻ zero degree അതിജീവിച്ചതിൽ വല്ലാത്ത അഭിമാനം തോന്നി. എന്റെ മനസ്സിലെ എവറസ്റ്റ് കൊടുമുടി ആയ Dzokhu valley അങ്ങിനെ ഞാൻ കീഴ്പ്പെടുത്തി..

ട്രാവൽ ടിപ്സ്
1. viswema trekking point വരെയുള്ള യാത്ര ചിലവ് 2000 രൂപയാണ്. 10 പേർക്ക് സഞ്ചരിക്കാവുന്ന വണ്ടിയാണ്. സ്വന്തമായി വണ്ടി പിടിച്ചു പോയാൽ ചിലവ് എല്ലാം കൂടി 700-800 rs ആകൂ.

2. Nagaland ടൂറിസം dept 2500 rs ഇതേ ട്രെക്ക് സംഘടിപ്പിക്കുന്നുണ്ട്. Day trekking അതായത് രാവിലെ പോയി വൈകിട്ട് വരാൻ 1900rs ആണ്

3. jakhama നല്ല കുത്തനെയുള്ള കയറ്റമാണ്. viswema വഴി പോകുന്നതാണ് ആയാസം കുറവും.. ഭംഗിയുള്ള കാഴ്ചകളും.

4. viswema trekking ഗ്രാമത്തിൽ നിന്നും തുടങ്ങിയാൽ 3-4 km കുത്തനെ കയറ്റം കയറണം. ഗ്രാമത്തിൽ നിന്നും 7 km off road വാഹനത്തിൽ പോകാൻ കഴിയും. അതാണു. trek പരിചയമില്ലാത്തവർക്ക്‌ എളുപ്പം.

5. ഡോർമിൽ സൗകര്യം വളരെ കുറവാണ്. രാവിലെ 6 മണിക്ക് മുന്നേ trekking ആരംഭിച്ചാൽ അന്ന്തന്നെ തിരികെ പോകാൻ പറ്റും.
6. ജൂൺ – ഓഗസ്റ്റ് സമയത്ത് പല നിറങ്ങൾ ഉള്ള പൂകളാൽ അലങ്കരിച്ച valley കാണാൻ ധാരാളം ആളുകൾ എത്തും. മഴക്കലമായതു കൊണ്ട് വഴിയിൽ നല്ല വ്ഴുക്കൽ ഉണ്ടാകും

 

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 

For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Leave a Reply

Your email address will not be published. Required fields are marked *