Change Language to മലയാളം

നാഗാലാൻഡ്, മണിപൂർ, മ്യൻമാർ – ഒരു യാത്ര വിവരണം

 

നാഗാലാൻഡിന്റെ ഉത്സവങ്ങളുടെ ഉത്സവമായ ഹോൺബിൽ ഫെസ്റ്റിവൽ കാണാൻ ഏറെ കാലമായി ആഗ്രഹിക്കുന്നു. ഇത്തവണയാണ് (2019) എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം ലഭിച്ചത്. ഹോൺബിൽ ഫെസ്റ്റിവലിനടുത്തുള്ള കാഴ്ച്ചകൾ തിരഞ്ഞപ്പോൾ കുറച്ചു ദിവസം മുമ്പ് ഇൻസ്റ്റാഗ്രാം ഫീഡിൽ വന്ന dzokhu valley യുടെ ചിത്രം കണ്ടു. ഇൗ സ്ഥലം കാണണം എന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ dzokhu വും യാത്രയിൽ ഇടം പിടിച്ചു. ഏതായാലും നാഗാലാൻഡ് വരെ കാശു മുടക്കി പോകുന്നതല്ലേ, അടുത്ത സംസ്ഥാനമായ മണിപ്പൂർ കൂടി കണ്ട് കളയാം എന്ന് വച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞത് ഇംഫാലിൽ നിന്ന് ഒരു ദിവസം കൊണ്ട് മ്യൻമാർ ബോർഡർ കണ്ട് വരാമെന്ന്. ഒരു വഴിക്ക് പോകുന്നതല്ലേ, അതും കൂടി ഇരിക്കട്ടെ എന്നു കരുതി. അങ്ങനെ നാഗാലാൻഡ്, മണിപൂർ, മ്യൻമാർ യാത്രക്ക് ഒള്ള പദ്ധതി തയ്യാറാക്കി. 11 പകൽ,12 രാത്രി. ഏകദേശം 16000 രൂപ യാത്രാ ചെലവ്. യാത്രയുടെ സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു. ഓരോ സ്ഥലത്തെയും പറ്റിയുള്ള അനുഭവങ്ങൾ വേറേ പോസ്റ്റിൽ പങ്ക് വെക്കാം.

***ദിവസം 1 – 31/11/19***

യാത്ര – കൊച്ചിയിൽ നിന്നും വൈകിട്ട് 7.15 ഫ്ലൈറ്റിൽ മുംബൈ പുറപെട്ടു. 8.45ന് മുംബൈ എത്തി.

***ദിവസം 2 – 1/12/19***

യാത്ര- മുംബൈ നിന്നും രാവിലെ 6 മണിക്കുള്ള ഫ്ലൈറ്റിൽ ഗുവാഹത്തിക്ക് തിരിച്ചു. 8.30 ന് ഗുവാഹത്തി എത്തി. അവിടെ നിന്നും ഷെയർ ടാക്സിയിൽ (200 രൂപ) റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും ദിമപുർ പോകാൻ ട്രെയിൻ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു(180 രൂപ). 10.40 ന്പുറപ്പെടേണ്ട ട്രെയിൻ പുറപ്പെട്ടത് 12 മണിക്കാണ്. 5.30 നു ദിമപുർ എത്തി. അവിടെ നിന്നും കോഹിമക്ക്‌ ഒരു ഷെയർ ടാക്സി(450 രൂപ) പിടിച്ചു. വൈകിട്ട്6.30 ന് പുറപെട്ട് 10 മണിയോടെ എത്തി. അവിടെ നിന്ന് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന കിസാമ ഗ്രാമത്തിന്റെ അടുത്തുള്ള കിഗ്വേമ ഗ്രാമത്തിൽ ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേയിലേക്ക് ഒരു ടാക്സി പിടിച്ചു (400 രൂപ)

(നാഗാലാൻഡിൽ സൂര്യൻ 4.30 ക്ക്‌ മണിയോടെ അസ്തമിക്കും. അതിനു ശേഷം വണ്ടി കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന്. നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ വൈകിട്ട് ഗുവാഹത്തി എത്തി, രാത്രിയിൽ ദിമാപൂർ നിന്നും പുറപ്പെടുന്ന ടെയിൻ ബുക്ക് ചെയ്യുക. അവിടെ നിന്നും കോഹിമക്ക്‌ (100 രൂപ)പോകാനും, അവിടെ നിന്നും കിസാമക്ക്‌ (20 രൂപ) പോകാനും NST (നാഗാലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർട്ട്) ബസ് കിട്ടും.ഉച്ചക്ക് 1-2 മണി വരെയേ NST ബസ് കിട്ടു. അത് കഴിഞ്ഞാൽ പിന്നെ ഷെയർ ടാക്സി തന്നെ ആശ്രയം)

താമസം- ഹിൽസ് ഹോം സ്റ്റേ ബൈ സ്റ്റാനി- 9612888938. Airbnb വഴി ബുക്ക് ചെയ്താൽ 800 രൂപ. മറ്റു സ്ഥലങ്ങൾ- റോവീസ് ഹോം സ്റ്റേ – 85758 26863(1000 രൂപ), ലോ ലോ ഹോം സ്റ്റേ – 9366065643(1000 രൂപ)

***ദിവസം 3 – 2/12/19***

സന്ദർശിച്ച സ്ഥലങ്ങൾ- ഹോൺബിൽ ഫെസ്റ്റിവൽ(50 രൂപ), മൊരുങ്ങ്

താമസം – സ്റ്റാനീസ് ഹോം സ്റ്റേ

***ദിവസം 4- 3/12/19***

സന്ദർശിച്ച സ്ഥലം – Dzokhu valley

യാത്ര – രാവിലെ 6 മണിക്ക് ഷെയർ ടാക്സിയിൽ (200 രൂപ) വിശ്വേമ എത്തിയിട്ട് ടിക്കറ്റ് എടുത്തു(100 രൂപ).അവിടെ നിന്നും കുറച്ചു ദൂരം കൂടി ടാക്സി യിൽ സഞ്ചരിച്ചു. 7.30 ന് ട്രെക്കിങ്ങ് ആരംഭിച്ചു. 11.45 ന് ബേസ് ക്യാമ്പ് എത്തി.1മണിക്ക് താഴ്‌വര കാണാൻ വീണ്ടും ട്രെക്ക് ചെയ്തു. 2.15 ഓടെ എത്തി. തിരിച്ചു 3.30 പുറപ്പെട്ട് 5 മണിക്ക് ബേസ് ക്യാമ്പിൽ മടങ്ങി എത്തി.

താമസം – Dzokhu valley ബേസ് ക്യാമ്പ് ഡോർമിറ്ററി ( 50 രൂപ താമസത്തിന്, 200 രൂപ പുതപ്പ്, തലയിണ മുതലായവ)

***Day 5 – 4/12/19***

സന്ദർശിച്ച സ്ഥലം : Morungs
യാത്ര – തിരികെ രാവിലെ 7 മണിക്ക് ജഖാമ വഴി ട്രക്കിങ് പുനരാരംഭിച്ചു. 12 മണിക്ക് എത്തി. അവിടെ നിന്നു ഷെയർ ടാക്സി(100 രൂപ) 12.30 ന്‌ താമസ സ്ഥലത്ത് എത്തി. ശരിക്കും 20 മിനിറ്റ് നടക്കാനേ ഒള്ളൂ കിസാമക്ക്‌. പക്ഷേ ട്രെക്കിങ്ങ് കഴിഞ്ഞു ക്ഷീണമായി കൊണ്ട് വൈകിട്ട് ഒരു കാബിൽ(150 രൂപ) ഹോൺ ബിൽ ഫെസ്റ്റിവൽ കാണാൻ പോയി.

താമസം – സ്റ്റാനീസ് ഹോം സ്റ്റേ

****ദിവസം 6 – 5/12/19****

സന്ദർശിച്ച സ്ഥലം – ഹോൺബിൽ ഫെസ്റ്റിവൽ(50 രൂപ), മൊരുങ്ങ് (100 രൂപ ഗോത്ര വേഷം ധരിക്കാൻ ), വാർ മ്യൂസിയം, ആർട്ട് എക്സിബിഷൻ .ദാരുശില്പ പ്രദർശനം.

താമസം – സ്റ്റാനീസ് ഹോം സ്റ്റേ

****Day 7 – 6/12/19***

സന്ദർശിച്ച സ്ഥലം – ഇമ മാർക്കറ്റ്, ഇംഫാൽ
യാത്ര – താമസ സ്ഥലത്ത് നിന്ന് ടാക്സിയിൽ (400 രൂപ) രാവിലെ 5 മണിക്ക് കോഹിമ ബസ്‌ സ്റ്റാൻഡിൽ പോയി. അവിടെ നിന്ന് 8 മണിക്ക് ഇംഫാലിന് തിരിക്കുന്ന ഒരേയൊരു ബസിന് ടിക്കറ്റ് (220 രൂപ) എടുത്തു. 2 മണിയോടെ ഇംഫാൽ എത്തി.

താമസം – സുഹൃത്തിന്റെ വീട്ടിൽ

***Day 8 – 7/12/19***

സന്ദർശിച്ച സ്ഥലം – മൊരെ, തമു, ഇൻഡോ മ്യന്മർ അതിർത്തി

യാത്ര – ഇംഫാൽ നിന്നും ഷെയർ ടാക്സിയിൽ മൊരെ(300 രൂപ) എത്തി.അവിടെ നിന്ന് നടന്നു അതിർത്തി കടന്നു തമു പട്ടണം കണ്ടു. തിരിച്ച് മൊരെ നിന്നും ഷെയർ ടാക്സിയിൽ(500 രൂപ) ഇംഫാൽ എത്തി.

താമസം – സുഹൃത്തിന്റെ വീട്ടിൽ

****Day 9- 8/12/19****

സന്ദർശിച്ച സ്ഥലം – ആൻേേഡ്രാ ഗ്രാമം, ഉഖ്രുൽ ഗ്രാമം

യാത്ര- സുഹത്തിനോടൊപ്പം കാറിൽ. ആൻഡ്രോ ഗ്രാമം കാണാൻ രാവിലെ 8 മണിക്ക് പോയി. ഉച്ചക്ക് 12 മണിക്ക് തിരിച്ചെത്തി . മറ്റൊരു സുഹൃത്തിനൊപ്പം ഉക്രുൽ ഗ്രാമം കാണാൻ പോയി. 1 മണിക്ക് പുറപ്പെട്ട ഞങ്ങൾ വൈകിട്ട് 4 മണിക്ക് ഉക്രുൽ എത്തിച്ചേർന്നു.

താമസം – ഹോട്ടൽ ടിപ് ടോപ് ഉക്രുൽ (600 രൂപ)

****Day 10 – 9/12/19***

സന്ദർശിച്ച സ്ഥലം – ശിഗ്രൂ ഗ്രാമം, ഫാംഗ്രെ ഹിൽസ്

യാത്ര – രാവിലെ 7 മണിക്ക് ശിഗ്രു, ഫാംഗ്രെയ് ഹിൽസ് സന്ദർശിച്ചു. 9മണിക്ക് അവിടെ നിന്നും തിരിച്ച് 12 മണിക്ക് ഇംഫാൽ എത്തി. അപ്രതീക്ഷിത ബന്ത് കാരണം അന്ന് എവിടെയും പോകാൻ പറ്റിയില്ല.

താമസം – സുഹൃത്തിന്റെ വീട്ടിൽ

****ദിവസം 11 – 10/12/19****

സന്ദർശിച്ച സ്ഥലം – ലോക് ടാക് തടാകം

യാത്ര – ബന്ത് ആയതിനാൽ വളരെ ബുദ്ധിമുട്ടി ലോക് ടാക്‌ പോകാൻ ഒരു ഓട്ടോ കണ്ട് പിടിച്ചു . 1500 രൂപയായി ആ യാത്രയ്ക്ക്. റോഡിൽ നിന്നും തടാകത്തിന് നടുവിലുള്ള താമസ സ്ഥലത്തേക്ക് വള്ളത്തിൽ (50 രൂപ) പോയി.

താമസം – ലോക്താക് അക്വാ മറൈൻ ഫ്ലോട്ടിംഗ് ഹോം സ്റ്റേ – 8014921286 – 1000 രൂപ

*** Day 12 – 11/12/19***

സന്ദർശിച്ച സ്ഥലം- കാംഗ്ല ഫോർട്ട്

യാത്ര – താമസ സ്ഥലത്ത് നിന്ന് വള്ളത്തിൽ(50 രൂപ) മൈൻ റോഡിൽ എത്തി. അവിടെ നിന്നു ഓട്ടോയിൽ (200 രൂപ) അടുത്തുള്ള പട്ടണമായ മോയിറാങ്ങ് വന്നു. അവിടെ നിന്ന് വിംഗർ വണ്ടിയിൽ (60 രൂപ) ഇംഫാൽ എത്തി. കാൽ നടയായി പോയി കാംഗ്ല ഫോർട്ട് കണ്ടു അവിടെ നിന്ന് ഷെയർ ഓട്ടോയിൽ (20 രൂപ) എയർപോർട്ട് വന്നു. ഉച്ചക്ക് 3.30 നുള്ള ഫ്ലൈറ്റിൽ രാത്രി 11 മണിയോടെ കൊച്ചിയിൽ എത്തി.

യാത്രാച്ചുരുക്കം

ആകെ – 11 പകൽ 12 രാത്രി
യാത്ര ചിലവ്- 4980 രൂപ (ഫ്ലൈറ്റ് ചിലവ് ഒഴികെ)
താമസം- 5050 രൂപ (മൂന്ന് ദിവസം സുഹൃത്തിന്റെ വീട്ടിൽ)
ഭക്ഷണം – 500 *11 =5500 രൂപ
മറ്റുള്ളവ – 400 രൂപ
ആകെ- 15,930 രൂപ

 

 

Likes:
0 0
Views:
39
Article Categories:
ManipurNagalandTravelogues

Leave a Reply

Your email address will not be published. Required fields are marked *