Contact About Mitra Change Language to മലയാളം

മണിപ്പൂർ ബന്ദും Loktak തടാകവും പിന്നെ ഞാനും!!

 

ഹോൺബിൽ ഫെസ്റ്റിവൽ ഒക്കെ ആഘോഷിച്ച് വെള്ളിയാഴ്ച വൈകിട്ട് മണിപൂർ എത്തിയപ്പോഴാണ് അറിയുന്നത് പൗരത്ത ഭേതഗത ബിൽ പ്രശ്നത്തിൽ മണിപ്പൂർ പുകഞ്ഞു കൊണ്ട് ഇരിക്കുകയാണെന്ന്. വണ്ടി യോക്കെ കിട്ടാൻ ബുദ്ധിമുട്ട് ആയേക്കാം എന്നു മനസ്സിലാക്കി ദൂരെയുള്ള സ്ഥലങ്ങൾ ആദ്യം പോകാൻ തീരുമാനിച്ചു. അങ്ങനെ ശനിയാഴ്ച മ്യാൻമർ സന്ദർശിച്ചു, ഞായറാഴ്ച Andro, Ukhrul ഗ്രാമത്തിലും പോയി.

Ukhrul വെച്ചാണ് അറിയുന്നത് തിങ്കൾ രാവിലെ മുതൽ 50 മണിക്കൂർ മണിപ്പൂർ shutdown ആണെന്ന്. നമ്മുടെ നാട്ടിൽ shutdown ഇല്ലാത്തത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. വല്ല കടയുടെ shutter താഴ്ത്തുന്നതെ ആകാൻ വഴിയുള്ളൂ എന്ന് സ്വയം സമാധാനിച്ചു. Ukrul നിന്നും തിങ്കൾ ഉച്ചക്ക് ഇംഫാൽ എത്തിയപ്പോ റോഡ് നിറയെ പട്ടാളക്കാർ. വളരെ ചുരുക്കം മാത്രം വണ്ടി ഓടുന്നുള്ളു. അപ്പോഴാണ് ‘ ജാങ്കോ ഞാൻ പെട്ടു’ എന്ന് മനസ്സിലായത്. നേരേ സുഹൃത്തിന്റെ വീട്ടിൽ പോയി. ഇനി കാണാൻ ഉള്ളത് ഇംഫാൽ സിറ്റി കാഴ്ചകളും Loktak തടാകവും ആയിരുന്നു. Town മൊത്തം ആർമി കൈയേറിയ കൊണ്ട് Loktak പോകാം വിചാരിച്ചു. ഇന്നത്തെ സ്ഥിതി വിലയിരുത്തിയ ശേഷം നാളെ (ചൊവ്വാഴ്ച്ച) loktak പോയാൽ മതി എന്ന് സുഹൃത്ത് Nongu ഉപദേശിച്ചു.

വൈകിട്ട് ബാഗ് പാക്ക് ചെയ്തത് വെച്ച് സുഖമായി ഉറങ്ങി. രാവിലെ എഴുന്നേറ്റപോൾ Nongu അടുത്ത ബോംബ് ഇട്ടു. ഇന്ന് ബന്ദ് ആണ്. പുറത്തിറങ്ങാൻ പറ്റില്ല. അതേ നിമിഷം തന്നെ എനിക്ക് നാഗാലാൻഡ് ഐപിഎസ് ഉദ്യോഗസ്ഥൻ ആയ സുഹൃത്തിന്റെ മെസ്സേജ് വന്നു. സ്ഥിതി വഷളാകാൻ സാധ്യത ഉണ്ട്. അത് കൊണ്ട് Loktak പോകണ്ട. ഇടി വെട്ടേറ്റ പോലെ ഇരുന്ന എന്നെ പാമ്പ് കടിച്ച പോലെ ആയി. അതോടെ സീൻ മൊത്തം ശോകം. എങ്ങനെയോ ഉച്ചക്ക്12 മണി വരെ കഴിച്ചു കൂട്ടി. ഒരു സമാധാനവും ഇല്ല.

പെട്ടിരിക്കുന്ന വിവരം ബോംബയിലെ സുഹൃത്തിന് മെസ്സേജ് അയച്ചു . അവളാണ് പറഞ്ഞത് ഞങ്ങൾ നാഗാലാൻഡ് പരിചയപ്പെട്ട ഒരു കക്ഷി ഇപ്പൊ Loktak ഒണ്ടെന്ന്. ഒടനെ തന്നേ പുള്ളിയെ വിളിച്ചു. അവർ തലേ ദിവസം 1000 രൂപ ഓട്ടോ കൂലി കൊടുത്തിട്ടാണ് ഒരു ഓട്ടോക്കാരൻ Loktak എത്തിച്ചത്. ഞാൻ ആ ഓട്ടോ ചേട്ടന്റെ നമ്പർ ഒപ്പിച്ച് വിളിച്ചു. ചേട്ടൻ പറഞ്ഞു madam ഇന്നലെ shutdown ആയിരുന്നു ഇന്ന് shutdown കൂടാതെ ബന്ദും (shut down , bandh തമ്മിലുള്ള വ്യത്യാസം എനിക്ക് ഇപ്പോഴും അറിയില്ല). അത് കൊണ്ട് വണ്ടി ഓടുന്നില്ല. പ്ലിംഗ്…. ഞാൻ വിട്ടു കൊടുത്തില്ല ചേട്ടന്റെ കൈയ്യും കാലും പിടിച്ചു. അവസാനം ചേട്ടൻ സമ്മതിച്ചു പക്ഷേ 1800 രൂപ വേണം. തർക്കിച്ച് വിലപേശി 1500rs എത്തിച്ചു. അങ്ങനെ ഉച്ചക്ക് 1.15 ആയപ്പോൾ ഹീറോ ഓട്ടോചെട്ടന്റെ വണ്ടിയിൽ Loktak പുറപെട്ടു.

റോഡിൽ ഒറ്റ വണ്ടിയില്ല. ചെറിയ ഒരു പേടി തോന്നി തുടങ്ങി. സോളൊ ട്രിപ്പ് ശോകം ട്രിപ്പ് ആകുമോ എന്ന്. ഹീറോ ചേട്ടൻ ഓട്ടോ പറപ റത്തിയാണ് ഓടിച്ചത്. റോഡിന്റെ ഇരുവശത്തും പാടം ആയിരുന്നു. കൊയ്ത്തു കഴിഞ്ഞ് കിടക്കുന്ന പാടം. പാടത്തിനു ചുറ്റും മലകൾ. നല്ല ഭംഗിയുള്ള കാഴ്ചകൾ കണ്ട് മനസ്സിലെ ടെൻഷൻ പതുക്കെ കൊറഞ്ഞ് തുടങ്ങി. ഏതായാലും വളരെ സുരക്ഷിതമായി ഹീറോ ചേട്ടൻ 2 മണിയായപ്പോൾ എന്നെ Imphal നിന്ന് 45km അകലെയുള്ള Loktak തടാകത്തിന്റെ അടുത്ത് എത്തിച്ചു.

തടാകത്തിന്റെ നടുക്കുള്ള ഫ്ളോറിങ് ഹോംസ്റ്റേയിൽ ആണ്‌ താമസം പറഞ്ഞു വെച്ചത്. ഹോംസ്റ്റേ നടത്തിപ്പുകാരൻ പറഞ്ഞു വിട്ടത് അനുസരിച്ച് ഒരു വള്ളക്കാരൻ ഒരു ചെറിയ വള്ളവുമായി എത്തി.

എന്റെ ഭീമൻ ബാഗും പിന്നെ വളരെ മെലിഞ്ഞ ശരീരമുള്ള ഞാനും ആ വള്ളത്തിൽ കയറിയാൽ മുങ്ങുമോ എന്ന് പേടിച്ചു. തിരികെ പോകാൻ വഴി ഇല്ലാത്ത കൊണ്ടും, കഴിഞ്ഞ മാസം നീന്തൽ പഠിച്ചു തൊടങ്ങി എന്നുള്ള ഒരു ചെറിയ ആത്മവിശ്വാസവും കൈമുതലാക്കി ഞാൻ വള്ളത്തിൽ കയറി. മണിപ്പൂരിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആണ് Loktak. ഇതിനെ floating lake എന്നാണ് വിശേഷിപ്പിക്കുന്നത്. നല്ല തെളിഞ്ഞ വെള്ളം. അടിയിൽ നല്ല ഭംഗിയുള്ള പായൽ കൂട്ടം. അവിടവിടെ ആമ്പൽ വിരിഞ്ഞു നിൽക്കുന്ന. കണ്ണിനും മനസ്സിനും സുഖം തരുന്ന കാഴ്ച.

തടാകത്തിൽ പല ഇടങ്ങളിൽ ആയിട്ട് ചതുപ്പ് നിലങ്ങൾ ഒഴുകി നടക്കുന്നുണ്ട്. അതിനെ ഫുംഡി എന്നാണ് വിളിക്കുന്നത്. ഒഴുകി നടക്കുന്ന ഫുംഡി യാണ്‌ loktak തടാകത്തിനു floating lake എന്ന വിശേഷണം നൽകിയത്. ഇങ്ങനെയുള്ള ഒരു ഫുംഡി യിലാണ് എന്റെ homestay.10 മിനിട്ട് കൊണ്ട് homestay ൽ എത്തി. homestay എന്നു വെച്ചാൽ ഒരു ചെറിയ കുടിൽ മുളയും വൈക്കോലും വെച്ചുണ്ടാക്കിയത്.

നാഗാലാൻഡ് പരിചയപ്പെട്ട Devesh ഉം സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. അവരെ കണ്ട സന്തോഷത്തിൽ വള്ളത്തിൽ നിന്ന് ചാടി ഇറങ്ങിയ എന്റെ രണ്ട് കാലും ചതൂപ്പിൽ പൂണ്ട് പോയി. അപ്പോഴാണ് അവരു പറയുന്നത് മുള കമ്പ് കൂട്ടി കെട്ടി നടപ്പാത പോലെ ആകിയിട്ടുണ്ട്. അതിലൂടെ മാത്രം നടക്കാവു. പിന്നെ ഈ മുള പാതയിലൂടെ ബാലൻസ് ചെയ്ത് നടക്കാൻ ഒള്ള ശ്രമമായിരുന്നു. എന്റെ കുടിലിൽ ബാഗ് വെച്ച് ഞാൻ ചുറ്റും explore ചെയ്യാൻ ഇറങ്ങി.

മൊത്തം 5 കുടിലുകൾ ആയിരുന്നു അവിടെ. മൂന്നെണ്ണം ഗസ്റ്റിന് താമസിക്കാനും, രണ്ടെണ്ണം അവിടുത്തെ ലോക്കൽസ് താമസിക്കാനും. ഇവിടെ താമസിക്കുന്ന ലോക്കൽസ് ആണ് നമുക്ക് ഭക്ഷണം പാകം ചെയ്ത് തരുന്നതും , വള്ളത്തിൽ കറക്കാൻ കൊണ്ട് പോകുന്നതും എല്ലാം. ഒരു കുടിലിൽ രണ്ടു പേർക്ക് താമസിക്കാൻ separate bed ond. എന്റെ കുടിലിൽ അന്ന് ഞാൻ മാത്രം ആയിരുന്നു. വേറൊരു കുടിലിൽ ഒരു യൂറോപ്യൻ ദമ്പതികൾ ആയിരുന്നു താമസം. ഒരു കുടിലിൽ നിന്ന് Devesh അന്ന് ഒഴിയുകയായിരുന്നു.

ദേവേഷുമായി കത്തി വെച്ച് നിന്നപ്പോ അവിടുത്തെ ചേച്ചി നല്ല ചൂട് ചായയിട്ട്‌ എത്തി. ലെമൺ ഗ്രാസ് ഇട്ട് ഒരു അടിപൊളി സാധനം. അപ്പോഴേക്കും സമയം 3:30 ആയി. ദേവേഷിനെയും സംഘത്തേയും കൂട്ടി കൊണ്ട് പോകാൻ വള്ളക്കാരൻ വന്നു. അവർ പോയ ശേഷം ഞാൻ വീണ്ടും ആ ഇട്ടാവട്ടത് ചുറ്റി കറങ്ങി.

വള്ളക്കാരൻ തിരിച്ചെത്തി എന്നെയും കൊണ്ട് കറങ്ങാൻ പോയി.
വള്ളക്കാരന് ഇംഗ്ലീഷും ഹിന്ദിയും ഒന്നും അറിയില്ലായിരുന്നു . അദ്ദേഹം എന്നോട് മണിപ്പൂരി പറയും. ഞാൻ മലയാളവും . മൊത്തത്തിൽ ജപജപ സ്ഥിതി. എന്തായാലും ഫുംഡി കളുടെ ഇടയിലൂടെ വളരെ വിദഗ്ധമായി വള്ളക്കാരൻ വള്ളം തുഴഞ്ഞു. അപ്പോ എനിക്കൊരു പൂതി ഇവിടുന്ന് മീൻ പിടിച്ച് കറി വെച്ച് കഴിക്കണം. ഭയ്യ മച്ച്‌ലി ചേട്ടാ മീൻ എന്നൊക്കെ പറഞ്ഞിട്ട് എന്ത് പ്രയോജനം … പുള്ളി ചിരിക്കുന്നതല്ലാതെ ഒന്നും മനസ്സിലായ ലക്ഷണം ഇല്ല. നിരാശപെട്ടിരിക്കുമ്പോൾ ദൂരെ ഒരാൾ മീൻ പിടിക്കുന്നു. മനസ്സിൽ ലഡ്ഡു പൊട്ടി. വള്ളക്കാരൻ ചെട്ടനെയ് കൊണ്ട് വള്ളം അങ്ങോട്ട് അടുപ്പിച്ചു.

ഭയ്യ മചലി ഞാൻ വീണ്ടും തുടങ്ങി എന്റെ ദീനരോധം. പുള്ളി നിഷ്കരുണം no മച്ച്‌ലി, come tomorrow എന്നും പറഞ്ഞ് എന്നെ ഒഴിവാക്കി. എന്റെ നാട്ടിൽ അടിപൊളി മീൻ കിട്ടും. നിന്റെ മീൻ ആർക്ക് വേണം എന്നു മനസ്സിൽ പറഞ്ഞു വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു തുടങ്ങി. കുഞ്ഞു കിളികൾ ചിലച്ചു കൂട്ടമായി അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടന്നു. ചെറിയ രീതിയിൽ തനുക്കുന്നുണ്ടയിരുന്ന്. അതി മനോഹരമായ സായാഹ്നം. ചേട്ടൻ മെല്ലേ വള്ളം homestay അടുത്തേക്ക് അടുപ്പിച്ചു.

കുടിലിൽ ഒറ്റക്കിരിക്കൻ മടിയായ കൊണ്ട് ഞാൻ ചായ തന്ന ചേച്ചിടെ കുടിലിൽ പോയി ഇരിപ്പായി. ചേച്ചി കണ്ടപ്പാടെയ് പഘോര എന്ന് ചോദിച്ചു. പോരട്ടെ ഒരു പ്ലേറ്റ് എന്ന് ഞാനും. ഏതോ ഒരു കാട്ടു ചെടി kadalamaviil മുക്കി പൊരിച്ചു തന്നു. കാണാൻ look ഇല്ലേലും സംഭവം സൂപ്പർ ആയിരുന്നു. ആ തണുപ്പത്ത് ചൂട് pakhora കഴിക്കാൻ നല്ല ഒരു സുഖം തോന്നി.

അപ്പോ നമ്മുടെ മച്ലി ആഗ്രഹം വീണ്ടും പൊങ്ങി വന്നു. ചേച്ചിയോട് മച്ലി മച്ലി എന്ന് പറഞ്ഞപ്പോ ചേച്ചി എഴുനേറ്റു ഒരു അടച്ചു വെച്ച് പാത്രം തുറന്നു കാണിച്ചു. നല്ല പച്ച മീൻ കറി വെക്കാൻ മുറിച്ചു വെച്ചിരിക്കുന്നു. സന്തോഷമായി. ചേച്ചി തങ്കമ്മയെന്ന് പ്രഖ്യാപിച്ചു ഞാൻ മീനിന് കാവൽ ഇരുന്നു. ചേച്ചി ഒരു മണിക്കൂറിനുള്ളിൽ ചോറും കറിയും പരിപ്പും എല്ലാം ഒണ്ടാക്കി തന്നു. അതും കഴിച്ച് പുറത്ത് ഇറങ്ങിയപ്പഴാണ് നല്ല നിലാവ്.

മുകളിൽ ചന്ദ്രൻ ചേട്ടൻ ഫുൾ voltage ചിരിച്ചു നില്കുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രി. രാത്രിയുടെ ഇരുട്ടും, ചന്ദ്രന്റെ നിലാവും, ചുറ്റുമുള്ള നിശബ്ദതയും, തണുപ്പും, വെള്ളവും … ഈ യാത്രയിലെ ഏറ്റവും ഇഷ്ടപെട്ട്‌ ദിവസം. കുറച്ചു നേരം നിലാവ് ആസ്വദിച്ചിരുന്ന ശേഷം ഞാൻ നിദ്രയെ പുൽകി.

രാവിലെ സൂര്യോദയം കാണാൻ 5 മണിക്ക് എഴുന്നേറ്റ് ആകാശത്തോട്ടും നോക്കി ഇരിപ്പായി. അവിടെ ചിക്കി പെറുക്കി നടന്ന പൂവൻകോഴി അലാറം സെറ്റ് ചെയ്തപോലെ ഓരോ മിനിറ്റ് ഇടവിട്ട് കൂവികൊണ്ടിരുന്നു. മൂടൽ മഞ്ഞ് ചതിച്ചു. കനത്ത മഞ്ഞ് കാരണം ഒന്നും കാണാൻ പറ്റിയില്ല.

6 മണിക്ക് തലേന്ന് പറഞ്ഞു വെച്ച പ്രകാരം വള്ളക്കാരൻ വന്നു വീണ്ടും ഒന്ന് ചുറ്റാൻ കൊണ്ട് പോയി. അങ്ങിങ്ങായി ചെറു വള്ളങ്ങളിൽ നാട്ടുകാർ തലേന്ന് വിരിച്ച മീൻ വല പൊക്കുക ആയിരുന്നു.

കുറച്ചു നേരം അത് നീരിക്ഷിച്ചിട്ട്‌ ഞാൻ തിരികെ എത്തി. ചേച്ചി ഉണ്ടാക്കി തന്ന നൂഡിൽസ്, ലെമൺ ഗ്രാസ് ചായയും കുടിച്ച് ബാഗ് pack ചെയ്തു. Loktak തടാകത്തിന് അടുത്ത് keibul lemjao floating park ഉണ്ട്. അവിടെ മാത്രം കാണുന്ന സാങ്ങെയ്‌ മാനുകളെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കനത്ത മൂടൽ മഞ്ഞിൽ ഒന്നും കാണാൻ പറ്റില്ല എന്ന് തദ്ദേശവാസികൾ പറഞ്ഞപ്പോൾ ഞാൻ അത് ഉപേക്ഷിച്ചു.

8 മണിക്ക് എന്നെ കടവിൽ കൊണ്ടാക്കൻ ഒരു വള്ളവുമായി ഒരു പുതിയ ചേച്ചി വന്നു. ചേച്ചീടെ കൂടെ കടവിൽ എത്തി. അവിടുന്ന് ഒരു ഓട്ടോ പിടിച്ച് moirang എന്ന പട്ടണത്തിൽ എത്തി. അവിടെ നിന്ന് winger വണ്ടിയിൽ യാത്ര ചെയ്തത് 10 മണിയായപ്പോൾ imphal തിരിച്ചെത്തി.

Lokthak തടാകത്തിലെ യാത്രയും താമസവും ഒരു അവിസ്മരണീയമായ അനുഭവം തന്നെയായിരുന്നു. ഞാൻ അതിനു എടുത്ത റിസ്ക് ഇത്തിരി കടുത്തു എന്നുള്ളത് ഇപ്പൊ ഗുവാഹത്തിയിലെ കർഫ്യൂ, വെടിവെപ്പ്, മരണം എല്ലാം കേട്ടപ്പോൾ മനസ്സിലായി.

 

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 

For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Likes:
0 0
Views:
141
Article Categories:
IndiaManipurNatureTravelogues

Leave a Reply

Your email address will not be published. Required fields are marked *