Contact About Mitra Change Language to മലയാളം

🌞ഉദൈപൂർ കാഴ്ചകൾ – കൊട്ടാരവും , സൂര്യാസ്തമയവും, പിന്നെ കലാ സന്ധ്യയും! 🌞

🌞ഉദൈപൂർ കാഴ്ചകൾ – കൊട്ടാരവും , സൂര്യാസ്തമയവും, പിന്നെ കലാ സന്ധ്യയും! 🌞

രാജസ്ഥാനിലെ ഉദൈപൂർ ആണ് സൂര്യവംശികളായ മീവാർ രാജാക്കന്മാരുടെ ഇടക്കാല ആസ്ഥാനം. രാജസ്ഥാനിൽ പോകേണ്ട സ്ഥലങ്ങളെ കുറിച്ച് വായിക്കുമ്പോഴാണ് ‘venice of east’ ആയിട്ടാണ് ഉദൈപൂർ അറിയപ്പെടുന്നത് എന്ന് മനസിലാക്കിയത്😱. ഒരു ആലപ്പുഴക്കാരിയായ എന്നിൽ അത് കോംപ്ലക്സ് ജനിപ്പിച്ചു🤯. കാരണം ആ പദവി ഞങ്ങടെ ആലപ്പുഴക്ക്‌ പണ്ട് ഏതോ സായിപ്പ് തീർ എഴുതി തന്നതാണല്ലോ.. ഏതായാലും ഈ അപരനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം. അങ്ങനെ രാജസ്ഥാൻ യാത്ര തുടങ്ങിയത് ഉദൈപ്പൂർ നിന്നാണ്. എട്ട് തടാകങ്ങൾ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട് എന്നതിനപ്പുറം ‘venice of east’ വിളിക്കാനുള്ള ഒന്നും തന്നെയില്ല എന്ന് കണ്ടപ്പോഴാണ് സമാധനമായത്😬. ആലപ്പുഴയുടെ പ്രകൃതി ഭംഗിയും എങ്ങോട്ട് തിരിഞ്ഞാലും കാണുന്ന കായലുകളെ കുറിച്ചും അഭിമാനം തോന്നി😍.

കൊച്ചിയിൽ നിന്നും ‍ഡൽഹി വഴിയുള്ള ഫ്ലൈറ്റിൽ ഞാനും സുഹൃർത്ത് ആശ ചേച്ചിയും കൂടി പുറപ്പെട്ട് രാവിലെ ഒൻപതു മണിക്ക് ഉദൈപുർ എത്തി. അവിടെ നിന്നും ടാക്സി പിടിച്ച് ഞങ്ങടെ താമസ സ്ഥലത്തേക്ക് പോയി. പഴയ കെട്ടിടങ്ങൾ ധാരാളമുള്ള ഉദൈപൂർ പട്ടണത്തിന്റെ തന്നെ പഴയ ഭാഗത്താണ് ഞാൻ താമസിച്ചത്. കാരണം അവിടെ നിന്നും എല്ലായിടത്തും നടന്നു പോകാനുള്ള ദൂരമൊള്ളൂ. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള മുറിയിൽ ലഗ്ഗേജ് ഇറക്കി വെച്ച്, ഫ്രഷ് ആയിട്ടു ഞങ്ങൾ പന്ത്രണ്ട് മണിയോടെ പട്ടണം കാണാൻ ഇറങ്ങി.

ആദ്യം പോയത് #ജഗദീഷ് മന്ദിർ കാണാനായിരുന്നു🛕. മാരൂ ഗുർജര വാസ്തു ശില്പ രീതിയിൽ പണിത ഒരു മാർബിൾ വിസ്മയമായിരുന്ന് ആ അമ്പലം. 1651 ഇല്‍‌ മഹാരാജാ ജഗത് സിംഗ് നിർമിച്ച അമ്പലത്തിൽ കറുത്ത കല്ലിൽ കൊത്തിയ ജഗന്നാഥ ഭഗവാന്റെ പ്രതീഷട ആയിരുന്നു പ്രധാനം. അമ്പലത്തിനു ചുറ്റും നൂറു കണക്കിന് ചെറു ശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

അവിടെ നിന്നും ഇറങ്ങി നേരെ പോയത് ഉദൈപൂരിലെ പ്രശസ്തമായ #സിറ്റി പാലസ് കാണാനായിരുന്നു. രാജസ്ഥാനിലെ ഏറ്റവും വലിയ രാജ കൊട്ടാരം കാണാൻ തിടുക്കമായത് കൊണ്ട് ഓട്ടോ യിൽ പോയി. പിച്ചോള തടാകത്തിന്റെ കരയിലാണ് ഇൗ രാജസൗധം നിർമിച്ചിരിക്കുന്നത്💒.

1559 ഇല്‍‌ മഹാരാജ ഉദൈ സിംഗ് ആണ് ഇത് പണിതു തുടങ്ങിയത്🤴. പിന്നീട് 400 വർഷകാലം ഭരിച്ച് 42 രാജാക്കന്മാർ ഇത് വിപുലീകരിച്ചു, 33 മീറ്റർ ഉയരവും, 333 മീറ്റർ നീളവും, 90 മീറ്റർ വീതിയും ഉള്ള ഇന്നത്തെ നിലയിൽ എത്തിച്ചു. കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജ കുടംബക്കാർ ഇപ്പോഴും താമസിക്കുന്നു. ഒരു ഭാഗം മുന്തിയ ഹോട്ടലുകൾ നടത്താൻ കൊടുത്തിരിക്കുന്നു, പിന്നെയുള്ള ഒരു ഭാഗമാണ് സന്ദർശകർക്കുള്ള museum.

ടിക്കറ്റ് എടുത്ത് മേവാർ- മുഗൾ രീതിയിൽ പണി കഴിപ്പിച്ച ‘tripolia gate’ കൂടി അകത്ത് കടക്കുമ്പോൾ ഒരു വല്ലാത്ത രോമാഞ്ചം തോന്നി. കാരണം രാജാവ് പണ്ട് ഈ വീഥികളിൽ കൂടി രാജ കൊട്ടാരത്തിലേക്ക് എഴുന്നെള്ളുമ്പോൾ പ്രജകൾ ഈ ഗേറ്റിനു മുകളിൽ നിന്നാണ് പുഷ്പവൃഷ്ടി നടത്തിയിരുന്നത്. ഇവിടെ വെച്ച് തന്നെയായിരുന്നു രാജാവിന്റെ പിറന്നാള് ദിനത്തിൽ അദ്ദേഹത്തിന്റെ തൂക്കത്തിന് തുല്യമായ വെള്ളി നാണയങ്ങൾ വിതരണം ചെയ്തിരുന്നത്😱.

Tripolia gate കടന്നാൽ വിശാലമായ ‘manek chowk’ എന്ന അങ്കണത്തിലേക്കാണ് കയറി ചെല്ലുന്നത്. ഇവിടെയാണ് രാജാവ് പ്രജകളെ കണ്ടിരുന്നത്. വലത്ത് വശത്ത് നീളത്തിലായിരുന്ന് കൊട്ടാരത്തിന്റെ കിടപ്പ്. പുറമേ നിന്നും നോക്കിയാൽ അകത്തെ ആർഭാടത്തിന്റെയ് ഒരു ചിഹ്നവും കാണില്ല. ഈ അങ്കണതില്ലാണ് ഗജ വീരന്മാരുടെ വടം വലി മത്സരവും നടന്നിരുന്നത്🐘.

അകത്തു പതിനൊന്നു ചെറു കൊട്ടാരങ്ങളുടെ സമുച്ചയം ആയിരുന്നു. കൊട്ടാരത്തിന്റെ അകത്തെ കാഴ്ചകൾ 100 പുറം എഴുതിയാലും തീരില്ല. അത് കൊണ്ട് വ്യത്യസ്തമായ ചില കാഴ്ചകൾ മാത്രം പങ്കുവെക്കുന്നു. ‘ ചന്ദ്ര മഹലിൽ’ വെച്ചാണ് രാജാവിനെ കിരീടം അണിയിക്കുന്നത്🤴. അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ മാർബിൾ ബേസിനിൽ ഒരു ലക്ഷം വെള്ളി നാണയങ്ങൾ വെക്കും. അതിൽ നാലിൽ ഒരു ഭാഗം പ്രജകൾക്ക് എറിഞ്ഞു കൊടുക്കും. ബാക്കി പ്രജകളുടെ ക്ഷേമ പ്രവർത്തനത്തിന് ഉപയോഗിക്കും😅.

പല ചുവരുകളും മനോഹരമായ ചില്ലിൽ ‘ glass inlay’ work ചെയ്തിരിക്കുന്നത് കാണാം. ഇത് ബെൽജിയം രാജ്യത്ത് നിന്നും വരുത്തിയതാണ്. അത് പോലെ ചൈനയിൽ നിന്നും Netherlands നിന്നും ഒക്കെ വരുത്തിയ ടൈലുകളാണ് പല സ്ഥലങ്ങളിലും പാകിയുരുന്ന്. രാജാക്കന്മാരുടെ അന്താരാഷ്ട്രാ ബന്ധം ഏറെ പുതുമ തോന്നി.

മഹാരാജ പ്രതാപിന്റെ ഏറ്റവും പ്രിയപ്പെട്ട കുതിരയായ ചേതക് നെയ് ധരിപ്പിച്ചിരുന്നു സാധനങ്ങൾ പ്രദർശിപ്പിച്ചിരുന്നു🐴. രസകരമായി തോന്നിയത് ആനയുടെ തുമ്പിക്കൈ പോലിരുന്ന ഒരു മുഖം മുടിയായിരുന്നു. യുദ്ധത്തിനു പോകുമ്പോൾ ബാക്കി ആനകൾ ചെതക് കുതിരയെ ആനയായിട്ട്‌ തെറ്റിദ്ധരിക്കാൻ വേണ്ടിയായിരുന്നു അത്🙈.

നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഉദ്യാനം നമ്മുടെ മനം കവരും. സൂര്യ വംശികളായത് കൊണ്ട് സൂര്യ ഭഗവാനേ ആരാധിക്കുക പ്രധാനമായിരുന്നു. മഞ്ഞുള്ള ദിവസങ്ങളിൽ സൂര്യൻ മറഞ്ഞു നിൽക്കുമ്പോൾ പ്രാർത്ഥിക്കാൻ സ്വർണം കൊണ്ടുണ്ടാക്കിയ, രത്നങ്ങൾ പതിപ്പിച്ച സൂര്യദേവൻ പ്രതിഷ്ഠ കൊട്ടാരത്തിൽ ഉണ്ടായിരുന്നു🌞.

അംഗവൈകല്യം ഉണ്ടായിരുന്ന ഭൂപാൽ മഹാരാജാവിന്റെ ആവശ്യത്തിനായി ഉണ്ടാക്കിയ ലിഫ്ടും, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്പ്യൻ ക്ലോസെട്ടും കൊട്ടാരത്തിൽ ഉണ്ടായിരുന്നു😮. ‘mor chowk’ ഇല്‍‌ കണ്ണാടിയും, രത്നങ്ങളും കൊണ്ട് അലങ്കരിച്ച മയിലുകളുടെ ഭംഗി വിവർണന അതീതമാണ്🦚. സ്ത്രീകളുടെ വസതികൾ അടങ്ങിയ zenana Mahal വളരെ ലളിതമായിരുന്നു. സ്ത്രീകൾ മാത്രം ഉപയോഗിച്ചിരുന്ന അങ്കണമാണ് പല വമ്പന്മാരുടെ മക്കളുടെ ഇപ്പോഴത്തെ കല്ല്യാണ വേദി😲.

മേവാർ രാജാക്കന്മാരുടെ ആർഭാടത്തിന്റെയ് നേർകാഴ്ച കാണാൻ അമർ വിലാസ് കൊട്ടാരത്തിൽ പോകണം. വെള്ളിയിൽ തീർത്ത സാധനങ്ങളുടെ ഒരു മായ ലോകം തന്നേയ് ആയിരുന്നു. വെള്ളിയിൽ തീർത്ത രഥവും, പാത്രങ്ങളും,വലിയ വിളക്കുകളും വീഞ്ഞ് ഗ്ലാസും, തൊട്ടിലും നമ്മളെ ശെരിക്കും ഞെട്ടിക്കും😱. ഏറ്റവും ഞെട്ടൽ ഉളവാക്കിയത് രാജകുമാരിക്ക് സ്ത്രീധനമായി കൊടുത്ത വെള്ളിയിൽ നിർമ്മിച്ച makeup set ആയിരുന്നു💅. അതുപോലെ കുട്ടികൾക്ക് കളിക്കാൻ വെള്ളിയിൽ തീർത്ത ഹെലികോപ്റ്റർ, കാർ , ജെസിബി മുതലായവ കൗതുകം ഉണർത്തും✈️.

വാദ്യോപകരണങ്ങൾ, രാജാവിന്റെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പല്ലക്ക്, അടുക്കളയിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ ഇതെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. മൊത്തം കണ്ടിറങ്ങുമ്പോൾ ആകേ ഒരു മരവിപ്പാണ് അനുഭവപ്പെടുന്നത്. സമയം നാല് മണിയായി. ഉച്ചയൂണ് കഴിച്ചിട്ട് വെയിലിന്റെ നേരെ ഗംഗൗർ ഘാടില്ലേക്ക്‌ നടന്നു.

#ഗംഗൗർ ഘാട്ടിൽ എത്തിയപ്പോൾ വല്ലാത്തൊരു ശാന്തത അനുഭവപ്പെട്ടു⛲. ഘാട് എന്നാൽ കുളിക്കടവ്. രാജസ്ഥാനിലെ പല ആഘോഷങ്ങളും ഇങ്ങനത്തെ ഘാട്ടുകളിൽ വെച്ചാണ് നടക്കുന്നത്. ഗംഗൗർ എന്ന ഉത്സവം ഇവിടെ നിന്നും ആരംഭിക്കുന്ന കൊണ്ടാണ് ഇൗ പേര്.

ഞങ്ങൾ എത്തിയപ്പോ അവിടെ വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ. ഘാട്ട് നിറയെ പ്രാവുകൾ🕊️. ഒരു വൃദ്ധൻ കവറിൽ നിന്നും ചോളം എടുത്ത് പ്രാവുകൾക്ക്‌ കൊടുക്കുന്നു. അത് കഴിക്കാനായിട്ട്‌ അവറ്റകൾ ബഹളം വെക്കുന്നു.ഞാനും അവിടെ അടുത്ത് ചോളം വിറ്റ് കൊണ്ടിരുന്ന ഒരു സ്ത്രീയുടെ കൈയ്യിൽ നിന്നും ചോളം വാങ്ങി പ്രാവിന് കൊടുത്തു🕊️🕊️.

അതിനു ശേഷം പിച്ചോള തടാകത്തിൽ വെള്ളം മെല്ലേ അനങ്ങുന്നതും നോക്കി അവിടെ ഇരുന്നു. തദ്ദേശ വാസികളായ ചില സ്ത്രീകളും അവിടെ അടുത്ത് കാറ്റ് കൊള്ളാൻ വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു മനോഹര സംഗീതം കേൾക്കുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ നിർവികാരനായി രാവൻ ഹത്ത എന്ന ഉപകരണം വായിക്കുന്നു. താടക കരയിലിരുന്ന് ആ സംഗീതം കേൾക്കാൻ നല്ല രസമായിരുന്നു. സൂര്യൻ അസ്തമിക്കാറായ കൊണ്ട് പ്രാവുകൾ കൂട്ടിലേക്ക് ചേക്കേറാൻ കൂട്ടമായി പറന്നു നടന്നു🌅.

ഞങ്ങൾ 6.15 ആയപ്പോൾ മെല്ലേ തൊട്ടടുത്തുള്ള #ബാഗോർ കി ഹവേലിയിലേക്ക്‌ നടന്നു. അവിടെ 7 മണിക്ക് ദരോഹർ ഷോ എന്ന പേരിൽ കലാ സന്ധ്യ അറങ്ങേരാരുണ്ട്💃. വലിയ ഒരു ക്യൂവിൽ വാലറ്റത് നിൽക്കേണ്ടി വന്നു. വല്ല വിധേനയും ടിക്കറ്റ് ഒപ്പിച്ച് അകത്തു പോയപ്പോൾ നിറയെ വിദേശികൾ. ഞങ്ങളും അവരുടെ ഇടയിൽ കുത്തിതിരുകി ഇരുന്നു.

കൃത്യം 7 മണിക്ക് പരിപാടി ആരംഭിച്ചു. ഏഴു പാരമ്പര്യ കലാ രൂപങ്ങലെയാണ്‌ അവിടെ അവതരിപ്പിക്കുന്നത്. ഓരോ പരിപാടിയും തുടങ്ങുന്നതിന് മുമ്പ് അതിനെയ് പറ്റി ഒരു ലഘു വിവരണം ഹിന്ദിയിലും ഇംഗ്ലീഷിലും പറയും. ഭീൽ ഗോത്രക്കാരുടെ ഗാവരി അമ്പ ദേവിയും ഒരു രാക്ഷസനും തമില്ലുള്ള യുദ്ധത്തെ പ്രതിപാദിച്ചു. പിന്നീട് ഗുജ്ജർ വർഗ്ഗക്കാരുടെ ചാരി നൃത്ത രൂപത്തിൽ , ഉള്ളിൽ തീ ആളി കത്തുന്ന കുടം തലയിൽ വെച്ച് അവർ നൃത്തം അരങ്ങേറി. പിന്നെയും തെര താൽ, ഗുമർ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു. വളരെ പ്രായം ചെന്ന ഒരു സ്ത്രീയും ആ കൂട്ടത്തിലുണ്ടായിരുന്ന.

ഇടക്ക് പാവക്കൂതും അരങ്ങേറി. പാവയുടെയ് കൈയ്യും കാലും മാത്രമല്ല ഇടിപ്പും വിരലും വരെ നൂൽ കൊണ്ട് നിയന്ത്രിച്ചു. പാവയുടെയ് ഇടിപ്പ്‌ ഇളക്കിയുള്ള നൃത്തം ശെരിക്കും അവിശ്വസനീയമായി തോന്നി🤯. അടുത്ത ഐറ്റം മാരകമയിരുന്ന്. ഭവാനി നൃത്തം മരുഭൂമിയിൽ വെള്ളം കിട്ടുമ്പോൾ അ സന്തോഷത്തിൽ കുടം തലയിൽ വെച്ച് നൃത്തം ചെയ്യുന്നതാണ്. ചെറിയ കുടമല്ല വലിയ ആന കുടം.. അതും ഒന്നും രണ്ടും ഒന്നുമല്ല 10 എണ്ണം😱. ഇൗ കുടങ്ങൾ എല്ലാം വെച്ച് ആ സ്ത്രീ ഓടി നടന്നു നൃത്തം ചെയ്യുന്നത് ശ്വാസം അടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇടക്ക് കുച്ചിപ്പുടി പോലെ താലത്തിലും കയറി അവർ അഭ്യാസം കാണിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് കുപ്പി ചില്ല് കൂട്ടി ഇട്ടത്തിന്റെ മുകളിലും ചവിട്ടി നൃത്തം ചെയ്തു. ഇൗ നൃതത്തോട് കൂടി പരിപാടി അവസാനിച്ചു. ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.

അവിടന്ന് ഇറങ്ങി വീണ്ടും ഘാടിൽ കുറച്ചു സമയം ചിലവഴിച്ചു. തടാകത്തിന്റെ ഇരു കരകളിയം ഉള്ള കെട്ടിടങ്ങൾ ദീപാലങ്കൃതം ആയിരുന്നു. അതിന്റെ പ്രതിഫലനം വെള്ളത്തിൽ കാണാൻ മനോഹരമായിരുന്നു.

അവിടെ വൈകിട്ട് നിർവികാരനായി രാവൻ ഹത്ത വായിച്ച കലാകാരനെ ഓർമ്മ വന്നു. സ്വയം ഉരുകി തീരുമ്പോഴേക്കും , മറ്റുള്ളവരുടെ ജീവിതം പ്രാകാശ പൂരിതമാക്കാൻ ശ്രമിക്കുന്ന മെഴുകുതിരിയെ പോലെ തോന്നി ആ പാവം മനുഷ്യന്റെ ജീവിതം. ഉരുകി തീരാതെ തന്നെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ നമുക്ക് എത്ര അവസരം ലഭിക്കുന്നു..അതിൽ എത്ര നമുക്ക് പ്രയോജനപ്പെടുത്താൻ പറ്റുന്നു… ഇങ്ങനെ ചിന്തകളിൽ നിന്ന് ചിന്തകളിലേക്ക് മനസ്സ് ചേക്കേറി…

( തുടരും…)

Leave a Reply

Your email address will not be published. Required fields are marked *