Exploring the world with a compass and fork 🤠
Naga cuisines
Naga cuisines

Naga cuisines

എന്താണ് ഒരു ടൂറിസ്റ്റ് / യാത്രിക തമ്മിൽ വ്യത്യാസം ??? രണ്ടു രീതിയിലും ഒരേ സ്ഥലം കാണാൻ പോയ അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത് ടൂറിസ്റ്റ് ആയിട്ട് നമ്മൾ ഒരു സ്ഥലം പോയി കാണുന്നു, പടം പിടിക്കുന്നു, തിരിച്ച് വരുന്നു, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. അവിടെ വെച്ച് ആ ബന്ധം തീരുന്നു.

ഒരു യാത്രിക ആയിട്ട് അതേ സ്ഥലത്ത് പോകുമ്പോൾ നമ്മൾ ശരിക്കും ആ സ്ഥലത്തെ അനുഭവിച്ചു അറിയാനാകും ശ്രമിക്കുക. അവിടത്തെ ആളുകളെ പറ്റിയും അവരുടെ സംസ്കാരത്തെ പറ്റിയും, ജീവിത സാഹചര്യത്തെ കുറിച്ചും, ഭക്ഷണ രീതിയെ പറ്റിയും എല്ലാം നമ്മൾ അവരിലൊരാളായി അവരോട് ചേർന്ന് നിന്ന് മനസ്സിലാക്കാൻ ശ്രമിക്കും. തിരികെ പോരുമ്പോൾ പലപ്പോഴും ആ സ്ഥലവും ആൾക്കാരും എല്ലാം നമ്മുടെ മനസ്സിൽ നമ്മൾ കൂടെ കൂട്ടും എന്നെന്നേക്കുമായി. നാഗാലാൻഡ് യാത്ര അങ്ങനെയുള്ള ഒരു നല്ല യാത്ര ആയിരുന്നു. അങ്ങോട്ട് പോകുമ്പോൾ പലരും എന്നെ പേടിപ്പിച്ചിരുന്നു. നാഗന്മാർ മനുഷ്യനെ പോലും വേട്ടയാടുന്ന കാട്ടാളന്മാർ ആണെന്ന്. വളരെ അധികം ഭയക്കണമെന്നും എല്ലാം. പക്ഷേ സത്യത്തിൽ അനുഭവം മറിച്ചായിരുന്നു. വളരെ അധികം സ്നേഹവും കരുതലും ഉള്ള ജനതയായിട്ടാണ് എനിക്ക് അനുഭവിച്ച് അറിയാൻ പറ്റിയത്. പ്രത്യേകിച്ച് മലയാളികളോട് അവർക്ക് വളരെ അധികം ബഹുമാനമുണ്ട്. അതിനു കാരണം എന്തെന്ന് വച്ചാൽ മിക്ക നാഗാലാൻഡ് സ്കൂളുകളിലും മലയാളി ടീച്ചർമാർ ആണ് പഠിപ്പിക്കുന്നത്. പഠിപ്പിച്ച അധ്യാപകരോട് ഉള്ള ബഹുമാനം ആണ് അവർ നമ്മളോടും കാണിക്കുന്നത്.

പട്ടിയെ തിന്നുന്നവരുടെ നാട് എന്നാണ് പൊതുവേ നാഗാലാൻഡ് പറ്റിയുള്ള നമ്മുടെ അറിവ്. പക്ഷേ സത്യത്തിൽ അവരുടെ പ്രധാന ഭക്ഷണം പന്നി ഇറച്ചി ആണ്. ഔഷധ ഗുണം ഉണ്ടെന്ന് കരുതുന്ന കൊണ്ടാണ് ഇവരിൽ ചിലർ പട്ടി ഇറച്ചി ഭക്ഷിക്കുന്നത്.

വളരെ വ്യത്യസ്തമായിരുന്നു അവരുടെ ആഹാരം പാകം ചെയ്യുന്ന രീതി. ഭൂരിഭാഗം നാഗന്മാരും വനങ്ങളിൽ അതിവസിക്കുന്ന ഗോത്ര വർഗ്ഗക്കാർ ആയതു കൊണ്ട് ആകും പന്നി ഇറച്ചി ഇവരുടെ പ്രധാന ഭക്ഷണം ആയത്. ഇറച്ചി ഏറെ നാൾ സൂക്ഷിക്കാനായി അതിനെ പുകച്ചു വെക്കുകയാണ് പതിവ്. അതിനായി ഇറച്ചി കഷ്ണങ്ങൾ അടുപ്പിന്റെ മുകളിൽ തൂക്കി ഇടും.

കാട്ടിൽ സുലഭമായ ചേമ്പിന്റെ ഇലയും, മുളയുടെ കാമ്പും, സോയയും എല്ലാം ഇവർ സുലഭമായി ഉപയോഗിക്കുന്നു. ചേമ്പിന്റെ ഇല അരച്ച്, ഉണക്കി വെക്കും. എന്നിട്ടു് ആവശ്യത്തിന് ഇത് എടുത്ത് മുളകും മറ്റും ചേർത്ത് ഗ്രേവി പോലെ ആക്കി എടുക്കും. അതിനു “അനീഷി” എന്നാണ് പേര്. ഈ ഗ്രെവിയിൽ പിന്നെ ഇറച്ചി കഷ്ണം ചേർത്ത് വേവിക്കും. ആവോ ഗോത്ര വർഗ്ഗക്കാരുടെ സ്പെഷ്യാലിറ്റി ആണ് ഈ ഗ്രേവി. സോയായും ഇത് പോലെ അരച്ച്, പുളിപ്പിച്ചു പുകച്ച അഖുനി എന്ന ഗ്രേവി തയ്യാറാക്കും. മുളയുടെ കാമ്പിനെ ആക്സോൺ എന്നാണ് പറയുന്നത്. അത് അച്ചാർ ഉണ്ടാക്കാനും, കറികളിൽ ഇടാനും ഒക്കെ ഉപയോഗിക്കുന്നു. ലോതാ ഗോത്ര വർഗ്ഗക്കാരുടെ വിഭവങ്ങളിൽ എല്ലാം ആക്സോൺ ഉപയോഗിച്ച് കാണാം.

ഓരോ ഗോത്ര വർഗ്ഗൾക്കും വ്യത്യസ്തമായ വിഭവങ്ങളാണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ഹോൺബിൽ ഫെസ്റ്റിവൽ വേദിയിൽ പല വിഭവങ്ങൾ കാണാനും രുചിക്കാനും ഒക്കെ അവസരം ഉണ്ടായി. ഇത്രയും വ്യത്യസ്തത പുലർത്തുന്ന രുചിയുടെ കലവറ സ്വന്തമായിട്ട് ഉള്ള നാഗമ്മാരെ പട്ടി ഇറച്ചി തിന്നുന്നവർ എന്ന് മുദ്ര കുത്തി മാറ്റി നിർത്തുന്നത് ദൗർഭാഗ്യകരമാണ്.

ഹോൺബിൽ ഫെസ്റ്റിവൽ പോയപ്പോൾ കണ്ട നാഗന്മാരുടെ കുറച്ചു ഭക്ഷണവും , രീതികളും എല്ലാം ഒന്ന് കണ്ട് നോക്കൂ 😊

Normal 0 false false false EN-US X-NONE X-NONE MicrosoftInternetExplorer4

 


For more photos related to my trip please visit https://www.facebook.com/Wind-in-my-hair-308490250040609/

Please follow me in instagram for more information and photos :
windin_my_hair

 

Subscribe channel for vlogs : https://www.youtube.com/channel/UCRX80bDsbIW6mm8m4xdUwCw

Leave a Reply

Your email address will not be published. Required fields are marked *